ഹൈദരാബാദ്: തെലങ്കാനയിലെ ഗാന്ധി ആശുപത്രിയില്‍ ജൂനിയര്‍ ഡോക്‌ടര്‍മാര്‍ നടത്തുന്ന സമരം തുടരും. ആരോഗ്യമന്ത്രി എട്ടേല രാജേന്ദറുമായി നടത്തിയ ചര്‍ച്ച ധാരണയാകാതെ പിരിഞ്ഞു. ഇതോടെ സമരം തുടരുമെന്ന് ജൂനിയര്‍ ഡോക്‌ടര്‍മാര്‍ ആശുപത്രി സുപ്രണ്ടിനെ കത്തിലൂടെ അറിയിച്ചു. ഇന്നലെ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഡോക്‌ടര്‍മാര്‍ സംതൃപ്‌തരായിരുന്നില്ല. പ്രശ്‌നത്തില്‍ പരിഹാരമില്ലാതെ പ്രതിഷേധത്തില്‍ നിന്ന് പിന്‍വാങ്ങില്ലെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. ആദ്യം ജോലിയില്‍ പ്രവേശിക്കാമെന്ന് സമ്മതിച്ചിരുന്നുവെങ്കിലും ജൂനിയര്‍ ഡോക്‌ടര്‍മാരുടെ അഞ്ച് ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. ഡ്യൂട്ടിയിലുള്ള ഡോക്‌ടര്‍മാര്‍ക്ക് സംരക്ഷണം, ഗാന്ധി ആശുപത്രി മാത്രമല്ലാതെ മറ്റ് ആശുപത്രികള്‍ക്കും കൊവിഡ് പരിശോധനയും ചികില്‍സയും നടത്താനുള്ള അനുമതി നല്‍കുക, പിജി പൂര്‍ത്തിയാക്കിയ ജൂനിയര്‍ ഡോക്‌ടര്‍മാര്‍ക്ക് സീനിയര്‍ റെസിഡന്‍റ് പദവി നല്‍കുക, ഡോക്‌ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് കര്‍ശന നടപടിയും, ബോധവല്‍ക്കരണവും നടത്തുക എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് ജൂനിയര്‍ ഡോക്‌ടര്‍മാര്‍ ഉന്നയിച്ചത്.
തെലങ്കാനയിലെ ഗാന്ധി ആശുപത്രിയില്‍ ജൂനിയര്‍ ഡോക്‌ടര്‍മാരുടെ സമരം തുടരും
ഇന്നലെ ആരോഗ്യമന്ത്രി എട്ടേല രാജേന്ദറുമായി നടത്തിയ ചര്‍ച്ച ധാരണയാകാതെ പിരിഞ്ഞു. കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ ബന്ധു ജൂനിയര്‍ ഡോക്‌ടറെ ആക്രമിച്ചതാണ് ഡോക്‌ടര്‍മാരുടെ പ്രതിഷേധത്തിന് കാരണം.
തെലങ്കാനയിലെ ഗാന്ധി ആശുപത്രിയില്‍ ജൂനിയര്‍ ഡോക്‌ടര്‍മാര്‍ നടത്തുന്ന സമരം തുടരും
ചൊവ്വാഴ്‌ച മുതലാണ് ഹൈദരാബാദ് ഗാന്ധി ആശുപത്രിയിലെ 300 ജൂനിയര്‍ ഡോക്‌ടര്‍മാര്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ച് ആശുപത്രിക്ക് പുറത്ത് സമരത്തിനിറങ്ങിയത്. കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ ബന്ധു ജൂനിയര്‍ ഡോക്‌ടറെ ആക്രമിച്ചതാണ് ഡോക്‌ടര്‍മാരുടെ പ്രതിഷേധത്തിന് കാരണം. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിഷയത്തില്‍ ജൂനിയര്‍ ഡോക്‌ടര്‍മാര്‍ക്ക് അനുകൂലമായാണ് നിലകൊള്ളുന്നത്.