കേരളം

kerala

By

Published : Sep 29, 2019, 12:05 PM IST

Updated : Sep 29, 2019, 12:24 PM IST

ETV Bharat / bharat

75ാം സ്വാതന്ത്ര്യദിനത്തിന് മുമ്പ് ഗഗന്യാന്‍ വിക്ഷേപിക്കുമെന്ന് മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാൻ

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ദൗത്യമാണ് ഗഗന്യാന്‍

മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാൻ എഎസ് കിരണ്‍കുമാര്‍

അമരാവതി: രാജ്യത്തിന്‍റെ 75ാം സ്വാതന്ത്ര്യദിനത്തിന് മുമ്പ് ഇന്ത്യയുടെ ആദ്യ മനുഷ്യ ദൗത്യമായ ഗഗന്യാന്‍ വിക്ഷേപിക്കുമെന്ന് മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാൻ എഎസ് കിരണ്‍കുമാര്‍. അമരാവതിയില്‍ എസ്ആര്‍എം യൂണിവേഴ്‌സിറ്റിയില്‍ ടെക് ഫെസ്റ്റ് 2019 ഉദ്ഘാടനം ചെയ്‌തുസംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനെ ഭൂമിയില്‍ നിന്ന് ബഹിരാകാശത്തുകൊണ്ടുപോയി അവരെ സുരക്ഷിതമായി തിരിച്ചുകൊണ്ടുവരിക എന്നതാണ് ഗഗന്യാന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 2021ല്‍ വിക്ഷേപണത്തിനൊരുങ്ങുന്ന ഗഗന്‍യാൻ ദൗത്യത്തിന്‍റെ ഭാഗമായി മൂന്ന് പേര്‍ ഏഴുദിവസം ബഹിരാകാശത്ത് ചെലവഴിക്കും. ജിഎസ്എല്‍വി എംകെ-IIIും ദൗത്യ സഹായത്തിനായി ഈ ദിവസങ്ങളില്‍ ബഹിരാകാശത്തുണ്ടാകും. പദ്ധതിയുടെ പൂര്‍ണതയ്ക്ക് നാഷണല്‍ ഏജൻസീസ്, ലബോറട്ടറികള്‍, അക്കാദമിയകള്‍ എന്നിവയുടെ സഹായവും തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ സ്വപ്ന പദ്ധതി/യാണ് ഗഗന്യാനെന്ന് മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാൻ എഎസ് കിരണ്‍കുമാര്‍
Last Updated : Sep 29, 2019, 12:24 PM IST

ABOUT THE AUTHOR

...view details