കേരളം

kerala

ETV Bharat / bharat

എം.എസ്.എം.ഇ മേഖലയില്‍ ആശയങ്ങള്‍ കൈമാറാം; പോര്‍ട്ടലിന് തുടക്കമിട്ട് നിതിന്‍ ഗഡ്‌കരി

എം.എസ്.എം.ഇ ബാങ്ക് ഓഫ് ഐഡിയാസ് ഇന്നവേഷന്‍ ആന്‍റ് റിസര്‍ച്ച് എന്ന പേരിട്ട പോര്‍ട്ടല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അദ്ദേഹം ഉദ്ഘാടനം ചെയ്‌തത്. സൂക്ഷ്‌മ ചെറുകിട ഇടത്തര സംരഭകര്‍ക്ക് (എംഎസ്എംഇ) പുതിയ ആശയങ്ങളും റിസര്‍ച്ചുകളും പങ്കുവെക്കാം

Gadkari launches portal for innovative MSME ideas  business news  MSME  എം.എസ്.എം.ഇ മേഖലയില്‍ ആശയങ്ങള്‍ കൈമാറാം  എം.എസ്.എം.ഇ
എം.എസ്.എം.ഇ മേഖലയില്‍ ആശയങ്ങള്‍ കൈമാറാം ; പോര്‍ട്ടലിന് തുടക്കമിട്ട് നിതിന്‍ ഗഡ്‌കരി

By

Published : Apr 30, 2020, 7:18 PM IST

ന്യൂഡല്‍ഹി: എം.എസ്.എം.ഇ മേഖലയില്‍ പുതിയ ആശയങ്ങള്‍ കൈമാറാനായി പോര്‍ട്ടലിന് തുടക്കമിട്ട് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്‌കരി. എം.എസ്.എം.ഇ ബാങ്ക് ഓഫ് ഐഡിയാസ് ഇന്നവേഷന്‍ ആന്‍റ് റിസര്‍ച്ച് എന്ന പേരിട്ട പോര്‍ട്ടല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അദ്ദേഹം ഉദ്ഘാടനം ചെയ്‌തത്. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന സൂക്ഷ്‌മ ചെറുകിട ഇടത്തര സംരഭകര്‍ക്ക് (എംഎസ്എംഇ) പുതിയ ആശയങ്ങളും റിസര്‍ച്ചുകളും പങ്കുവെക്കാം. ആശയങ്ങള്‍ അധികൃതര്‍ വിലയിരുത്തിയതിന് ശേഷം പൊതുജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തും. ഉപയോക്താക്കള്‍ക്ക് ആശയങ്ങള്‍ക്ക് റേറ്റിങ് നല്‍കാനും സംരഭകരുമായി ബന്ധപ്പെടാനും പോര്‍ട്ടല്‍ വഴി സൗകര്യമുണ്ട്.

കൂടാതെ കൊവിഡ് പ്രതിസന്ധിക്കിടെ ചൈനക്കെതിരെ ഉണ്ടായ ആഗോള വികാരം ഇന്ത്യക്ക് അനുഗ്രഹമാണെന്ന് പോര്‍ട്ടല്‍ ഉദ്‌ഘാടനത്തിന് ശേഷം നിതിന്‍ ഗഡ്‌കരി പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കാനും കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനുമുള്ള മികച്ച അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആയുഷ് എന്‍റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്‍റ് പദ്ധതിയും അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്‌ഘാടനം ചെയ്‌തു.

ABOUT THE AUTHOR

...view details