ന്യൂഡൽഹി: ദേശീയ തലസ്ഥാനമായ ഡൽഹിക്ക് പൂർണമായും സംസ്ഥാനാധികാരം നൽകണമെന്ന ആവശ്യം ആം ആദ്‌മി പാർട്ടിയുടെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയെ പൂർണമായും സംസ്ഥാനമാക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം. അവർ ശരിയായ സർക്കാരിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. തീർച്ചയായും ഇക്കാര്യം കേന്ദ്രത്തോട് അഭ്യർഥിക്കുമെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
ഡൽഹിക്ക് സംസ്ഥാനാധികാരം നൽകണമെന്ന ആവശ്യം പ്രകടനപത്രികയിൽ ചേർക്കുമെന്ന് കെജ്‌രിവാൾ - അരവിന്ദ് കെജ്‌രിവാൾ
ഡൽഹിയെ പൂർണമായും സംസ്ഥാനമാക്കണം എന്നാണ് ജനങ്ങളുടെ ആവശ്യമെന്ന് അരവിന്ദ് കെജ്‌രിവാൾ.
ഡൽഹിക്ക് സംസ്ഥാനാധികാരം നൽകണമെന്ന ആവശ്യം പ്രകടനപത്രികയിൽ ചേർക്കുമെന്ന് കെജ്‌രിവാൾ
ഡൽഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരിയിലാണ് നടക്കുന്നത്. 2015 ലെ തെരഞ്ഞെടുപ്പിൽ 70 അംഗ നിയമസഭയിൽ ആം ആദ്‌മി പാർട്ടി 67 സീറ്റുകൾ നേടിയപ്പോൾ ബിജെപി മൂന്ന് സീറ്റുകൾ മാത്രം നേടി. കോൺഗ്രസിന് സീറ്റുകളൊന്നും നേടാൻ സാധിച്ചില്ല.