ന്യൂഡൽഹി:തിങ്കളാഴ്ച അവതരിപ്പിച്ച ബജറ്റിൽ കാർഷിക ഇൻഫ്രാസ്ട്രക്ചർ ആന്‍റ് ഡെവലപ്‌മെന്‍റ് സെസ് ഉൾപ്പെടുത്തിയതോടെ രാജ്യത്തെ ഇന്ധന വില വർധിക്കാൻ ഇടയുണ്ടെന്ന സാധ്യത തള്ളി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. ബജറ്റ് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ബജറ്റ് രാജ്യത്തെ മുന്നോട്ട് കൊണ്ടും, ഇന്ധന വില കൂടില്ല: പ്രകാശ് ജാവദേക്കർ - കേന്ദ്രമന്ത്രി
പെട്രോൾ, ഡീസൽ വിലയിൽ വർധനയുണ്ടാകില്ലെന്നും ജനങ്ങൾക്ക് അധിക ബാധ്യത ഉണ്ടാവില്ലെന്നും നികുതി പുന: സംഘടിപ്പിക്കാനാണ് സെസ് ഏർപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പെട്രോൾ, ഡീസൽ വിലയിൽ വർധനയുണ്ടാകില്ലെന്നും ജനങ്ങൾക്ക് അധിക ബാധ്യത ഉണ്ടാവില്ലെന്നും നികുതി പുന:സംഘടിപ്പിക്കാനാണ് സെസ് ഏർപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
റോഡുകൾ, വൈദ്യുതി, ജലം, തുറമുഖങ്ങൾ, റെയിൽവേ, റോഡുകൾ, റൺവേകൾ, ഗ്യാസ് പൈപ്പ് എന്നിവയുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾക്കായി 5.71 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നതെന്നും ജാവദേക്കർ പറഞ്ഞു. കർഷകർക്കും പൊതുജനങ്ങൾക്കും നീതി ലഭ്യമാക്കുക, നിയമം ഉൾപ്പെടെ എല്ലാ മേഖലകളിലും പരിഷ്കാരങ്ങൾ വരുത്തുക എന്നിവയാണ് ബജറ്റിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.