ന്യൂഡല്‍ഹി:മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ നിര്യാണത്തോടെ ബിജെപിക്ക് ഒരു വർഷത്തിനിടയിൽ നിരവധി നേതാക്കളെയാണ് നഷ്ടപ്പെട്ടത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി, മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, മുൻ ഗോവ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന മനോഹർ പരീക്കർ, മുൻ കേന്ദ്രമന്ത്രി അനന്ത് കുമാർ എന്നിവരിതില്‍ ഉൾപ്പെടുന്നു.
ഇന്ത്യൻ രാഷ്ട്രീയത്തിലെ ബിജെപിയുടെ നഷ്ടങ്ങൾ: വാജ്‌പേയി മുതൽ ജെയ്‌റ്റ്‌ലി വരെ
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി, മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, മുൻ ഗോവ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന മനോഹർ പരീക്കർ, മുൻ കേന്ദ്രമന്ത്രി അനന്ത് കുമാർ എന്നിവരിതില്‍ ഉൾപ്പെടുന്നു
കഴിഞ്ഞ വർഷം ഓഗസ്റ്റ് 16 നാണ് പാർട്ടിയുടെ ഉന്നത നേതാക്കളിലൊരാളായ അടൽ ബിഹാരി വാജ്‌പേയി (93) അന്തരിച്ചത്. 2018 നവംബറില്‍ മുൻ പാർലമെന്‍ററി കാര്യമന്ത്രി അനന്ത് കുമാർ (59) അന്തരിച്ചു. 2019 മാർച്ചിൽ ഗോവ മുഖ്യമന്ത്രിയും മുൻ പ്രതിരോധമന്ത്രിയുമായ മനോഹർ പരീക്കറും മരണമടഞ്ഞു.
അദ്ദേഹം പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്തപ്പോഴായിരുന്നു റാഫേൽ ഇടപാടും സർജിക്കൽ സ്ട്രൈക്കും സംഭവിച്ചത്. 2019 ഓഗസ്റ്റിൽ സുഷമ സ്വരാജും അരുൺ ജെയ്റ്റ്‌ലിയും 18 ദിവസത്തെ വ്യത്യാസത്തിനിടയിലാണ് മരണമടഞ്ഞത്.
TAGGED:
From Vajpayee to Jaitley