ഷിംല:ഷിംലയിലും മണാലി മലനിരകളിലും വന്‍ മഞ്ഞുവീഴ്ച്ച. ഹിമാചല്‍ പ്രദേശിന്‍റെ വിവിധ ഭാഗങ്ങളില്‍ അതിശൈത്യം തുടരുകയാണ്. സമതലങ്ങളില്‍ മഞ്ഞ് വീഴ്ച അനുഭവപ്പെട്ടതോടെ പ്രദേശത്തേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചു. ജനുവരി ആറുവരെ മഞ്ഞ് വീഴ്ച തുടരുമെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു.
ഹിമാചൽ തലസ്ഥാനമായ ക്വീൻ ഓഫ് ഹിൽസിലെ താപനില അഞ്ച് ഡിഗ്രിയാണ്.
ഷിംല ജില്ലയിലെ സരഹാന് 6 സെന്റിമീറ്റർ മഞ്ഞുവീഴ്ചയും മനാലിക്ക് സമീപമുള്ള കോതിക്ക് രണ്ട് സെന്‍റീമീറ്റർ മഞ്ഞുവീഴ്ചയും ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ലാഹൗൾ-സ്പിതി, ചമ്പ, മണ്ഡി, കുള്ളു, കിന്നർ, സിർമർ, ഷിംല ജില്ലകളിലെ ഉയർന്ന പ്രദേശങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മിതമായ മഞ്ഞ് വീഴച്ച അനുഭവപ്പെട്ടുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മൈനസ് 13.5 ഡിഗ്രി സെൽഷ്യസ് താഴ്ന്ന് സംസ്ഥാനത്തെ ഏറ്റവും തണുപ്പുള്ള സ്ഥലമായി ലാഹോൾ-സ്പിതിയിലെ കീലോംഗ് മാറി. മണാലിയിൽ താപനില മൈനസ് 1.2 ഡിഗ്രി സെൽഷ്യസ് ആണ്. ധർമ്മശാല 2.8 ഡിഗ്രി സെൽഷ്യസ് രജിസ്റ്റർ ചെയ്തു.