കേരളം

kerala

തമിഴ്‌നാട്ടില്‍ 2,112 കൊവിഡ് കേസുകളും 25 മരണങ്ങളും റിപ്പോർട്ട് ചെയ്തു

സംസ്ഥാനത്തെ മരണസംഖ്യ 11,440 ആയി ഉയർന്നു. ചെന്നൈയിൽ 565 കേസുകൾ റിപ്പോർട്ട് ചെയ്തു. നഗരത്തിലെ മൊത്തം കേസുകളുടെ എണ്ണം 20,6573 ആയി

By

Published : Nov 12, 2020, 10:28 PM IST

Published : Nov 12, 2020, 10:28 PM IST

Fresh Covid-19 cases continue to fall in Tamil Nadu  തമിഴ്നാട്ടിൽ 2,112 പുതിയ കേസുകളും 25 മരണങ്ങളും റിപ്പോർട്ട് ചെയ്തു  തമിഴ്നാട്ടിൽ 2,112 പുതിയ കേസുകൾ  തമിഴ്നാട്ടിൽ 25 മരണങ്ങളും റിപ്പോർട്ട് ചെയ്തു  Fresh Covid-19 cases
തമിഴ്നാട്

ചെന്നൈ: തമിഴ്നാട്ടിൽ വ്യാഴാഴ്ച 2,112 പുതിയ കൊവിഡ് കേസുകളും 25 മരണങ്ങളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ മരണസംഖ്യ 11,440 ആയി ഉയർന്നു. ചെന്നൈയിൽ 565 കേസുകൾ റിപ്പോർട്ട് ചെയ്തു. നഗരത്തിലെ മൊത്തം കേസുകളുടെ എണ്ണം 20,6573 ആയി. അയൽ ജില്ലകളായ ചെംഗൽപട്ടു, കാഞ്ചീപുരം, തിരുവള്ളൂർ എന്നിവിടങ്ങളിൽ യഥാക്രമം 148, 97, 120 എന്നിങ്ങനെയാണ് കേസുകൾ. ചെന്നൈക്ക് ശേഷം കോയമ്പത്തൂരിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ചികിത്സയ്ക്ക് ശേഷം 2,347 പേരെ ഡിസ്ചാർജ് ചെയ്തു. മൊത്തം ഡിസ്ചാർജ് ചെയ്ത രോഗികളുടെ എണ്ണം 7,22,686 ആയി. പൊതുജനാരോഗ്യ ഡയറക്ടറേറ്റ് പുറത്തിറക്കിയ മാധ്യമ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇപ്പോൾ 18,395 സജീവ കേസുകളുണ്ട്.

ABOUT THE AUTHOR

...view details