കേരളം

kerala

By

Published : Dec 16, 2019, 12:27 PM IST

ETV Bharat / bharat

ജാര്‍ഖണ്ഡില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

81 അംഗ നിയമസഭയിലേക്കുള്ള 15 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. അഞ്ച് ഘട്ടങ്ങളായി നടക്കുന്ന വോട്ടെടുപ്പിന്‍റെ നാലാം ഘട്ടമാണ് ഇന്നത്തേത്.

ജാര്‍ഖണ്ഡില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു  f polling begins in Jharkhand  Jharkhand election latest news  ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ്
ജാര്‍ഖണ്ഡില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. നിലവില്‍ 28.08 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 81 അംഗ നിയമസഭയിലേക്കുള്ള 15 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. നാല് ജില്ലകളിലെ സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. അഞ്ച് ഘട്ടങ്ങളായി നടക്കുന്ന വോട്ടെടുപ്പിന്‍റെ ആദ്യ ഘട്ടം നവംബര്‍ മുപ്പതിനും, രണ്ടാം ഘട്ടം ഡിസംബര്‍ ഏഴിനും നടന്നിരുന്നു. മൂന്നാം ഘട്ടം കഴിഞ്ഞ 12നാണ് നടന്നത്. അവസാനഘട്ടം ഡിസംബര്‍ 20നാണ്

ബി.ജെ.പിയാണ് ഭരണകക്ഷി. ജെ.എം.എം - കോണ്‍ഗ്രസ് - എല്‍.ജെ.ഡി സഖ്യമാണ് ബിജെപിയുടെ പ്രധാന എതിരാളികള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ മുന്നണിയുടെ ഭാഗമായിരുന്ന എ.ജെ.എസ്‌.യു ലോക് ജനശക്തി പാര്‍ട്ടിയും എന്നിവര്‍ മുന്നണി വിട്ടിരുന്നു. ഇരു പാര്‍ട്ടികളും ഒറ്റയ്‌ക്കാണ് മത്സരിക്കുന്നത്. ഡിസംബര്‍ 23നാണ് ഫലം പ്രഖ്യാപിക്കുക.

ABOUT THE AUTHOR

...view details