നാലു വയസുകാരിയെ മുന്‍ സൈനികോദ്യോഗസ്ഥന്‍ പീഢിപ്പിച്ച് കൊലപ്പെടുത്തി - പീഡനം
രക്ഷിതാക്കൾ പുറത്തു പോയ സമയത്ത് ബന്ധു കൂടിയായ പ്രതി വീട്ടിലെത്തി കുട്ടിയെ പീഢിപ്പിക്കുകയായിരുന്നു
ചെന്നൈ: ചെന്നൈയിൽ മുൻ സൈനിക ഉദ്യോഗസ്ഥൻ നാലു വയസുകാരിയെ പീഢിപ്പിച്ച് കൊലപ്പെടുത്തി. കുട്ടിയുടെ വീട്ടിൽ വച്ചായിരുന്നു സംഭവം. രക്ഷിതാക്കൾ പുറത്തു പോയ സമയത്ത് ബന്ധു കൂടിയായ പ്രതി വീട്ടിലെത്തി കുട്ടിയെ പീഢിപ്പിക്കുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ രക്ഷിതാക്കൾ കുട്ടിയെ കാണാത്തതിനെ തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് പരിശോധനയിൽ കുട്ടിയുടെ മൃതദേഹം വീട്ടിനുള്ളിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. തുടർന്നുണ്ടായ അന്വേഷണത്തിൽ മുൻ സൈനിക ഉദ്യോഗസ്ഥൻ കൂടിയായ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.