കേരളം

kerala

വാഹനമിടിച്ച് നാല് വിദ്യാര്‍ഥിനികൾക്ക് പരിക്ക്

ഡല്‍ഹിയിലെ നോയിഡ ലിങ്ക് റോഡിലായിരുന്നു അപകടം. രണ്ട് പേരുടെ നില ഗുരുതരമാണ്.

By

Published : Oct 12, 2019, 7:44 AM IST

Published : Oct 12, 2019, 7:44 AM IST

അജ്ഞാത വാഹനമിടിച്ച് നാല് വിദ്യാര്‍ഥിനികൾക്ക് പരിക്ക്

ന്യൂഡല്‍ഹി:മയൂര്‍ വിഹാര്‍ എക്‌സ്റ്റന്‍ഷന്‍ മെട്രോ സ്റ്റേഷന് സമീപം വാഹനമിടിച്ച് നാല് വിദ്യാര്‍ഥിനികൾക്ക് പരിക്ക്. ഇടിച്ച വാഹനം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഡല്‍ഹി ചില്ല ഖദാറിലെ ജഗ്ഗിയില്‍ താമസിക്കുന്ന സപ്‌ന(8), കുംകും(6), അഞ്ജലി(6), ചാന്ദ്‌നി(6) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. സ്‌കൂളിലേക്ക് പോകുന്നതിനിടെ നോയിഡ ലിങ്ക് റോഡില്‍ വച്ചായിരുന്നു അപകടം. സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details