ന്യൂഡൽഹി:പശ്ചിമ ഡൽഹിയില്‍ പൊലീസ് സംഘത്തിന് നേരെ വെടിയുതിർത്ത നാല് പേർ അറസ്റ്റിലായി. ലെ ജ്വല്ലറിയിൽ കവർച്ച നടത്താൻ ശ്രമിച്ച ശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ് സംഭവം. ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിൽ നിന്നുള്ള സച്ചിൻ ജംഗ്ര (31), മനീഷ് ശർമ (22), സെജാദ് (21), മുഹമ്മദ് അനസ് (22) എന്നിവരാണ് അറസ്റ്റിലായത്.
ഡല്‍ഹിയില്‍ ജ്വല്ലറിയിൽ കവർച്ചാ ശ്രമം; നാല് പേർ പിടിയിൽ - ന്യൂഡൽഹി
തിങ്കളാഴ്ച വൈകുന്നേരം തിലക് നഗറിലെ ജ്വല്ലറിയിലാണ് കവർച്ചാ ശ്രമം നടന്നത്.
ജ്വല്ലറിയിൽ കവർച്ച നടത്താൻ ശ്രമിച്ച നാല് പേർ പിടിയിൽ
തിങ്കളാഴ്ച വൈകുന്നേരം തിലക് നഗറിലെ ജ്വല്ലറി ഷോപ്പിലാണ് കവർച്ച ശ്രമം നടന്നത്. പ്രതികൾ നാല് പേരും തിലക് നഗറിലെ ജ്വല്ലറിയിൽ കയറി കൊള്ളയടിക്കാൻ ശ്രമിച്ചെങ്കിലും കട ഉടമയും ജീവനക്കാരും ഉപഭോക്താക്കളും ഇവരെ നേരിടുകയായിരുന്നു. തുടർന്ന് അനസ് കടയിലെത്തിയ ഉപഭോക്താവിന് നേരെ വെടിയുതിർക്കുകയും കടയിൽ നിന്ന് ഓടി രക്ഷപ്പെടുകയുമായിരുന്നു. കാറിൽ പ്രതികൾ സംഘം രക്ഷപ്പെടാന്‍ ശ്രമിക്കവെ സ്ഥലത്തെത്തിയ പൊലീസുകാരെയാണ് സംഘം ആക്രമിച്ചത്.