കർണാടകയിലെ മാണ്ഡ്യയിൽ മലയാളികൾ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ച് നാലു പേർ മരിച്ചു.
കർണാടകയിൽ വാഹനാപകടത്തിൽ നാലു മലയാളികൾ മരിച്ചു - highway
കണ്ണൂർ സ്വദേശികളായ ജയ്ദീപ്, കിരൺ, ഇവരുടെ ഭാര്യമാരായ ഗ്യാനതീർത്ഥ, ഝാൻസി എന്നിവരാണ് മരിച്ചത്.
ഫയൽ ചിത്രം
ബംഗളൂരുവിലേക്ക് വിനോദയാത്രക്ക് പോയ ദമ്പതികളായ നാലു പേരാണ് മരിച്ചത്. കൂത്തുപറമ്പ് പൂക്കോട്കുന്നപ്പാടി ബസാറിനടുത്ത ഈക്കിലിശ്ശേരി ജയദീപ് (31), ഭാര്യ ജ്ഞാന തീർത്ഥ (28), സുഹൃത്തായ ഏഴാംമൈലിലെ വീഡിയോഗ്രാഫർ കിരൺ (32) ഭാര്യ ചൊക്ലി യു.പി സ്കൂൾ അധ്യാപിക ജിൻസി (27) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ടാണ് ഇവർ യാത്ര പുറപ്പെട്ടത്. ഇന്നലെ രാത്രി നാട്ടിലേക്ക് തിരിച്ച് വരുമ്പോൾ പുലർച്ചെ മാണ്ഡ്യക്കടുത്തുള്ള മധൂറിൽ വച്ചാണ് അപകടം സംഭവിച്ചത്.
Last Updated : May 24, 2019, 11:45 AM IST