കേരളം

kerala

ETV Bharat / bharat

കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തവരെ കൊളിജീയം സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്തി - ജഡ്ജി

ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, എ.എസ്. ബൊപ്പണ്ണ, ബി.ആര്‍. ഗവി, സൂര്യകാന്ത് എന്നിവരെയാണ് സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്തിയത്

കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്ത ജഡ്ജിമാര്‍ ഇനി സുപ്രീം കോടതി ജഡ്ജി

By

Published : May 24, 2019, 9:26 PM IST

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്ത രണ്ട് ഹൈക്കോടതി ജഡ്ജിമാരുള്‍പ്പെടെ നാലുപേരെ സുപ്രീം കോടതി കൊളിജീയം ജഡ്ജിമാരായി ഉയര്‍ത്തി. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, എ.എസ്. ബൊപ്പണ്ണ, ബി.ആര്‍. ഗവി, സൂര്യകാന്ത് എന്നിവരെയാണ് സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്തിയത്. ജസ്റ്റിസ് അനിരുദ്ധ ബോസ് നിലവില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്. ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായാണ് പ്രവര്‍ത്തിക്കുന്നത്.

ഇതില്‍ അനിരുദ്ധ ബോസിന്റെയും എ.എസ് ബൊപ്പണ്ണയുടെയും പേരുകള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതി കൊളീജിയത്തിന് തിരിച്ചയച്ചിരുന്നു. പ്രാദേശിക പ്രാതിനിധ്യവും സീനിയോറിറ്റി പ്രശ്‌നവും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ഇവരുടെ പേരുകള്‍ തിരിച്ചയച്ചത്. എന്നാല്‍ കേന്ദ്രത്തിന്‍റെ ആവശ്യം പരിഗണിക്കാതെ രണ്ടുപേരെയും വീണ്ടും കൊളീജിയം ശുപാര്‍ശ ചെയ്യുകയായിരുന്നു. കൊളീജിയം ശുപാര്‍ശ അംഗീകരിച്ച കേന്ദ്രം പേരുകള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടു. വ്യാഴാഴ്ച ഇവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങുമെന്നാണ് വിവരം.

ജസ്റ്റിസ് ബി.ആര്‍. ഗാവി ബോംബെ ഹൈക്കോടതിയിലും ജസ്റ്റിസ് സൂര്യകാന്ത് ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയിലും ജഡ്ജിമാരാണ്.

ABOUT THE AUTHOR

...view details