ബീഹാറിൽ വാഹനാപകടം: 5 മരണം - ട്രക്ക് ഓട്ടോയിൽ ഇടിച്ചുണ്ടായ അപകടത്തിൽ
അപകടത്തിൽ പതിമൂന്ന് പേർക്ക് പരിക്ക്
ബീഹാറിൽ വാഹനാപകടത്തിൽ 5 മരണം
ബീഹാറിലെ പട്നയിൽ ട്രക്ക് ഓട്ടോയിൽ ഇടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. പതിമൂന്ന് പേർക്ക് പരിക്ക്. ഞായറാഴ്ച്ച രാത്രിയായിരുന്നു നിയന്ത്രണം തെറ്റിയ ട്രക്ക് ഓട്ടോയിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ഭക്തിയാർപൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.