ഹരിയാനയില്‍ ഫാക്‌ടറിയുടെ മതിൽ ഇടിഞ്ഞുവീണ് നാല് പേര്‍ മരിച്ചു - ഹിസാർ ജില്ല
ഹിസാർ ജില്ലയിൽ നിര്‍മാണത്തിലിരുന്ന ഫാക്ടറിയുടെ മതിലാണ് ഇടിഞ്ഞുവീണത്
ഹരിയാനയില്‍ ഫാക്‌ടറിയുടെ മതിൽ ഇടിഞ്ഞുവീണ് നാല് പേര്‍ മരിച്ചു
ചണ്ഡിഗഡ്:ഹരിയാനയിലെ ഹിസാർ ജില്ലയിൽ ഫാക്‌ടറിയുടെ മതിൽ ഇടിഞ്ഞുവീണ് നാല് പേർ മരിച്ചു. ചിക്കൻവാസ് ഗ്രാമത്തിന് സമീപം വെള്ളിയാഴ്ചയായിരുന്നു സംഭവം. ഫാക്‌ടറി തൊഴിലാളികളായ ഹരി പ്രസാദ് (34), ഭാര്യ സോണിയ (28), മകൻ ചിന്തു (5), മറ്റൊരു തൊഴിലാളി ലക്ഷ്മി ദേവി (50) എന്നിവരാണ് മരിച്ചത്. ഇവര്‍ മധ്യപ്രദേശ് സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഫാക്‌ടറി ഉടമക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു.