കേരളം

kerala

ETV Bharat / bharat

രാജസ്ഥാനിൽ അക്രമികൾ വാഹനത്തിന് തീകൊളുത്തി രണ്ട് മരണം

ഏഴോ എട്ടോ പേരടങ്ങുന്ന സംഘമാണ് ജീപ്പിൽ സഞ്ചരിച്ചിരുന്നവർക്ക് നേരെ പെട്രോൾ ഒഴിച്ച് അക്രമം നടത്തിയതെന്ന് എസ്‌പി പ്രദീപ് മോഹൻ ശർമ

By

Published : Mar 9, 2020, 7:50 AM IST

doused with petrol  set afire by miscreants  Rajasthan  Bikaner  വാഹനത്തിന് തീകൊളുത്തി  രാജസ്ഥാനിലെ ബിക്കാനീറിൽ അക്രമികൾ
വാഹനത്തിന്

ജയ്‌പൂർ: രാജസ്ഥാനിലെ ബിക്കാനീറിൽ അക്രമികൾ വാഹനത്തിന് തീകൊളുത്തി രണ്ട് മരണം. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ബിക്കാനീറിലെ നോഖ പൊലീസ് സ്റ്റേഷന് സമീപം ഞായറാഴ്‌ചയാണ് സംഭവം. ഇരുകൂട്ടരും തമ്മിലുള്ള മുൻവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

പൊലീസ് സ്റ്റേഷന് പുറകിലുള്ള വഴിയിൽ ഏഴോ എട്ടോ പേരടങ്ങുന്ന സംഘമാണ് ജീപ്പിൽ സഞ്ചരിച്ചിരുന്നവർക്ക് നേരെ പെട്രോൾ ഒഴിച്ച് അക്രമം നടത്തിയതെന്ന് എസ്‌പി പ്രദീപ് മോഹൻ ശർമ വ്യക്തമാക്കി. ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട ശാന്തി ലാൽ, അജിത് സിംഗ് എന്നിവരെ പിബിഎം സർക്കാർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ABOUT THE AUTHOR

...view details