കേരളം

kerala

ETV Bharat / bharat

മോഷ്ടിച്ച കാറുമായി ഓടി രക്ഷപ്പെടുന്നതിനിടയില്‍ പൊലീസുമായി ഏറ്റുമുട്ടല്‍; പ്രതികള്‍ക്ക് പരിക്ക് - police

പരിക്കേറ്റ നാല് പേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ മൂന്ന് പേര്‍ രക്ഷപെട്ടു. ഇവര്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കി.

Greater Noida  മോഷ്ടിച്ച കാറുമായി ഓടി ഗ്രേറ്റര്‍ നോയിഡ  police  പൊലീസ്
മോഷ്ടിച്ച കാറുമായി ഓടി രക്ഷപ്പെടുന്നതിനിടയില്‍ പൊലീസുമായി ഏറ്റുമുട്ടല്‍; പ്രതികള്‍ക്ക് പരിക്ക്

By

Published : Jan 29, 2020, 8:26 AM IST

നോയിഡ:മോഷ്ടിച്ച കാറുമായി ഓടി രക്ഷപ്പെടുന്നതിനിടയില്‍ പൊലീസുമായി ഏറ്റുമുട്ടല്‍ നടത്തിയ നാല് പേര്‍ക്ക് പരിക്ക്. രാത്രി എട്ടരയോടെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. പരസ്‌പരം നടത്തിയ വെടിവെപ്പില്‍ ഒരു പൊലീസുകാരനും വെടിയേറ്റു.

ഗുണ്ടാസംഘത്തില്‍ പെട്ട ഇവര്‍ ഓടിച്ചിരുന്ന ട്രക്കും പിക്ക് അപ്പ് ട്രക്കും പൊലീസ് ഉദ്യോഗസ്ഥരെ പിന്തുര്‍ന്നു. സണ്‍പുരയിലെ ചെക് പോസ്റ്റിനടുത്താണ് പൊലീസും പ്രതികളും തമ്മില്‍ വെടിവെപ്പ് ആരംഭിച്ചത്. പരിക്കേറ്റ നാല് പേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ മൂന്ന് പേര്‍ രക്ഷപെട്ടു. ഇവര്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കി.

രോഹിത് സിംഗ്, റിങ്കു, സോനു ശ്രീവാസ്തവ, ശങ്കി എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന്
നാല് തോക്കുകളും വെടിമരുന്നും പൊലീസ് പിടിച്ചെടുത്തു.

ABOUT THE AUTHOR

...view details