ലഖ്നൗ: യുപിയില്‍ ഒരു കുടുംബത്തിലെ നാല് കുട്ടികളെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ലളിത്പൂര്‍ ജില്ലയിലാണ് കുളത്തില്‍ വീണ കന്നുകാലിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്. ജാവര്‍ ഗ്രാമത്തിലെ രവീന്ദ്ര(11), ബ്രിജേന്ദ്ര(7) ഇവരുടെ ബന്ധുക്കളായ അരവിന്ദ്(8), നരേന്ദ്ര(7) എന്നീ കുട്ടികളാണ് മരിച്ചത്. സഹോദരങ്ങളായ രവീന്ദ്രയുടെയും ബ്രിജേന്ദ്രയുടെയും പിതാവായ മുകുന്ദി ലാല്‍ കുട്ടികളുടേത് കൊലപാതകമാണോയെന്ന ആശങ്ക പ്രകടിപ്പിച്ചു. മറ്റൊരു വ്യക്തിയുമായി ഭൂമി തര്‍ക്കം നിലനിന്നിരുന്നുവെന്ന് മുകുന്ദി ലാല്‍ പറഞ്ഞു. കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചിരിക്കുകയാണ്.
യുപിയില്‍ ഒരു കുടുംബത്തിലെ നാല് കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു - up latest news
കുളത്തില്‍ വീണ കന്നുകാലിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്.
യുപിയില്‍ ഒരു കുടുംബത്തിലെ നാല് കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു
കുട്ടികളുടെ മരണത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനമറിയിച്ചു. കുടുംബത്തിന് സാമ്പത്തിക സഹായം അനുവദിക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ വക്താവ് അറിയിച്ചു. അതേസമയം ബാല്ലിയ ജില്ലയില്‍ റിയോട്ടി ഗ്രാമത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ ഗാഗ്ര നദിയില്‍ മുങ്ങിമരിച്ചു. ഏഴു വയസുകാരിയായ മേഘ, എട്ട് വയസുകാരിയായ സുഷ്‌മിത എന്നിവരാണ് പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.