ഹൈദരാബാദ്: സംസ്ഥാനത്ത് ബാലവേലയിൽ ഏർപ്പെട്ട 26 കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. സംഭവത്തിൽ നാല് പേർ അറസ്റ്റിലായി. തെലങ്കാന, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഛത്തീസ്ഗഢ്, ബിഹാർ, മധ്യപ്രദേശ്, എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളെയാണ് പൊലീസ് കണ്ടെത്തിയത്. തെലങ്കാനയിലെ ഭോംഗീറിൽ നിന്നാണ് പ്രതികൾ പിടിയിലായത്.
ബാലവേലയിൽ ഏർപ്പെട്ട 26 കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; നാല് പേർ അറസ്റ്റിൽ
തെലങ്കാനയിൽ നിന്നടക്കം ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള 26 കുട്ടികളെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്.
ബാലവേലയിൽ ഏർപ്പെട്ട 26 കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; നാല് പേർ അറസ്റ്റിൽ
പൊലീസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്‌ഡിൽ കുട്ടികളെ കണ്ടെത്തുകയും രക്ഷപ്പെടുത്തുകയുമായിരുന്നു. സോഫ, കസേര നിർമാണ കമ്പനി ഉടമസ്ഥരാണ് ബാലവേലക്ക് പിന്നിലെന്നും കുട്ടികളെ ചൂഷണം ചെയ്യുകയാണെന്നും പൊലീസ് പറഞ്ഞു. കമ്പനികളുടെ പരിസരത്തായാണ് കുട്ടികളെ താമസിപ്പിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.