പുൽവാമ ആക്രമണ സൂത്രധാരനുൾപ്പടെ മൂന്ന് ഭീകരരെ വധിച്ചു; അഞ്ചു സൈനികർക്കു വീരമൃത്യു - സൈനികർ
മേജര്‍ വി.എസ്. ധോണ്ഡിയാല്, ഹവില്‍ദാര്‍ ഷിയോ രാം, സിപ്പോയിമാരായ ഹരി സിംഗ്, അജയ്കുമാര്‍, ഒരു പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ എന്നിവരാണു ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചവർ.
പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ജയ്ഷ് ഇ മുഹമ്മദ് കമാന്‍ഡര്‍ കമ്രാന്‍ ഉള്‍പ്പെടെ മൂന്നു ഭീകരരെ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചു. പുല്‍വാമയിലെ പിന്‍ഗ്ലാന്‍ മേഖലയില്‍ 16 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സൈന്യം ഭീകരരെ വധിച്ചത്. മേജര്‍ അടക്കം അഞ്ചു സൈനികര്‍ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചു. ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു. മേജര്‍ വി.എസ്. ധോണ്ഡിയാല്, ഹവില്‍ദാര്‍ ഷിയോരാം, സിപ്പോയിമാരായ ഹരി സിംഗ്, അജയ്കുമാര്‍, ഒരു പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ എന്നിവരാണു കൊല്ലപ്പെട്ടത്.