കേരളം

kerala

ETV Bharat / bharat

കര്‍ണാടകയില്‍ ഐഎംഎ തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രി റോഷന്‍ ബെയ്‌ഗിന് ജാമ്യം - IMA Case

ബെംഗളൂരു പ്രത്യേക സിബിഐ കോടതിയാണ് ജാമ്യം അനുവദിച്ചത്.

Former Karnataka Minister Roshan Baig gets bail in IMA Case  കര്‍ണാടക  ഐഎംഎ തട്ടിപ്പ് കേസ്  മുന്‍ മന്ത്രി റോഷന്‍ ബെയ്‌ഗിന് ജാമ്യം  കര്‍ണാടക ക്രൈം ന്യൂസ്  ക്രൈം ന്യൂസ്  crime news  karnataka crime news  Former Karnataka Minister Roshan Baig  Roshan Baig  IMA Case  IMA scam
കര്‍ണാടകയില്‍ ഐഎംഎ തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രി റോഷന്‍ ബെയ്‌ഗിന് ജാമ്യം

By

Published : Dec 5, 2020, 1:04 PM IST

ബെംഗളൂരു: കര്‍ണാടകയില്‍ ഐഎംഎ തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രി റോഷന്‍ ബെയ്‌ഗിന് ജാമ്യം. ബെംഗളൂരു പ്രത്യേക സിബിഐ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒക്‌ടോബര്‍ 22 ന് അറസ്റ്റിലായ മുന്‍ മന്ത്രിയെ കോടതി ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. റോഷന്‍ ബെയ്‌ഗിനെ പരപ്പന അഗ്രഹാര ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. റോഷന്‍ ബെയ്‌ഗ് കൈക്കൂലിയായി കോടിക്കണക്കിന് രൂപ വാങ്ങിയെന്ന് ആരോപണമുണ്ട്. ഐഎംഎ ഗ്രൂപ്പ് മേധാവിയായ മന്‍സൂര്‍ ഖാന്‍ നടത്തിയ നിക്ഷേപ തട്ടിപ്പില്‍ 40000ത്തിലധികം നിക്ഷേപകരാണ് വഞ്ചിക്കപ്പെട്ടത്. നിക്ഷേപകരില്‍ ഭൂരിഭാഗവും മുസ്ലീങ്ങളായിരുന്നു.

ABOUT THE AUTHOR

...view details