ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ്; ബി. മുരളികുമാര്‍ ചിലവ് നിരീക്ഷണ കമ്മിറ്റി ചെയര്‍മാന്‍
തെരഞ്ഞെടുപ്പ് നടപടികള്‍ നിരീക്ഷിക്കുകയും പണം കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കുന്നത് തടയുകയുമാണ് പ്രധാന ദൗത്യം
ന്യൂഡല്‍ഹി: ഇന്ത്യന്‍ റിസര്‍വ് സര്‍വീസ് ഉദ്യോഗസ്ഥന്‍ ബി. മുരളികുമാറിനെ ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ചിലവ് നിരീക്ഷണ കമ്മിറ്റി ചെയര്‍മാനായി നിയമിച്ചു. തെരഞ്ഞെടുപ്പ് നടപടികള്‍ നിരീക്ഷിക്കുകയും പണം കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കുന്നത് തടയുകയുമാണ് അദ്ദേഹത്തിന്‍റെ പ്രധാന ദൗത്യം. മുന്‍ ആദായനികുതി അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. വെല്ലൂരില്‍ നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെുടുപ്പില്‍ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്‌തതും മുരളികുമാറാണ്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലും സാമ്പത്തിക കാര്യ സമിതിയില്‍ ബി. മുരളികുമാര്‍ പ്രവര്‍ത്തിച്ചിരുന്നു.