ഐസിഐസിഐ ബാങ്ക് മുൻ മേധാവി ചന്ദാ കൊച്ചാറും ഭര്‍ത്താവ് ദീപക് കൊച്ചാറുംഎന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരായി. വീഡിയോകോണ്‍ വായ്പാ തട്ടിപ്പ് കേസിലെ ചോദ്യം ചെയ്യലിനായാണ് ഇരുവരും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ മുംബൈ ഓഫീസിലെത്തിയത്. വീഡിയോകോണ്‍ ചെയര്‍മാൻ വേണുഗോപാല്‍ ധൂതിനെയും എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്. ഇന്നലെ കൊച്ചാറിന്‍റെയും ധൂതിന്‍റെയുംവസതിയിലും ഓഫീസിലും എന്‍ഫോഴ്സ്മെന്‍ റ്റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് വിളിപ്പിച്ചത്.
വീഡിയോകോണ്‍ വായ്പാതട്ടിപ്പ്; ചന്ദാ കൊച്ചാര്‍ ചോദ്യം ചെയ്യലിന് ഹാജരായി.
എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ മുംബൈ ഓഫീസിലാണ് ചോദ്യം ചെയ്യല്‍
ഐസിഐസിഐ ബാങ്ക് മുൻ മേധാവി ചന്ദാ കൊച്ചാര്‍
കേസിൽ ചന്ദ കൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ, വേണുഗോപാൽ ധൂത് തുടങ്ങിയവർക്കെതിരെ സിബിഐ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. രാജ്യം വിടാൻ സാധ്യതയുള്ളതിനാല്‍ എല്ലാ വിമാനത്താവളങ്ങളിലും സിബിഐ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കി. ഐസിഐസിഐ ബാങ്ക് വീഡിയോകോൺ ഗ്രൂപ്പിന് 3250 കോടി രൂപ അനധികൃതമായി വായ്പ നൽകിയെന്നാണ് കേസ്. ഇതിനെതുടർന്ന് ചന്ദാ കൊച്ചാറിന് ഐസിഐസിഐയുടെ മേധാവി സ്ഥാനം ഒഴിയേണ്ടി വന്നിരുന്നു.