കേരളം

kerala

By

Published : Sep 2, 2020, 3:38 PM IST

ETV Bharat / bharat

മധ്യപ്രദേശിൽ ശിവസേന യൂണിറ്റ് മുൻ മേധാവി വെടിയേറ്റ് മരിച്ചു

ഭക്ഷണശാല നടത്തിയിരുന്ന ശിവസേന യൂണിറ്റ് മുൻ മേധാവി രമേശ് സഹുവിന് നേരെ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു.

Shiv Sena  Madhya Pradesh  Ramesh Sahu  shot dead  Shiv Sena unit shot dead  Former head of MP Shiv Sena  ശിവസേന  ഭോപ്പാൽ  മധ്യപ്രദേശ്  ഭക്ഷണശാല  രമേശ് സഹു
മധ്യപ്രദേശിൽ ശിവസേന യൂണിറ്റ് മുൻ മേധാവി വെടിയേറ്റ് മരിച്ചു

ഭോപാൽ: മധ്യപ്രദേശിൽ ശിവസേന യൂണിറ്റ് മുൻ മേധാവി രമേശ് സഹു അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. 70 വയസായിരുന്നു പ്രായം. ഉംദികേദ ഗ്രാമത്തിൽ രമേശ് സഹു റോഡരികിലായി ഭക്ഷണശാല നടത്തിയിരുന്നു. ഇവിടെയെത്തിയ അക്രമികൾ രമേശ് സഹുവിന്‍റെ നെഞ്ചിലേക്ക് വെടിയുതിർക്കുകയും തുടർന്ന് അക്രമികള്‍ രക്ഷപ്പെടുകയുമായിരുന്നു.

ഭക്ഷണശാലയിലെ ജോലിക്കാരാണ് പൊലീസിൽ വിവരം അറിയിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും വ്യക്തി വൈരാഗ്യമാണ് സൂചനയെന്നും പൊലീസ് പറയുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details