വിവാദ പരാമർശം; മുൻ ഹൈക്കോടതി ജഡ്ജി സി എസ് കർണനെതിരെ കേസെടുത്തു - വിവാദ പരാമർശം
സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാർ വനിതാ ജീവനക്കാരെയും വനിതാ ജഡ്ജിമാരെയും ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് സി എസ് കർണൻ അടുത്തിടെ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു.
ചെന്നൈ: മുൻ ഹൈക്കോടതി ജഡ്ജി സി എസ് കർണനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ചെന്നൈ പൊലീസ് സൈബർ സെൽ കേസെടുത്തു. സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാർ വനിതാ ജീവനക്കാരെയും വനിതാ ജഡ്ജിമാരെയും ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് സി എസ് കർണൻ അടുത്തിടെ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. സംഭവത്തെത്തുടർന്ന് മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകർ ഇന്ത്യൻ ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെയ്ക്ക് സി എസ് കർണനെതിരെ നടപടി സ്ഥീകരിക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയിരുന്നു.