2.72 കോടി രൂപയുടെ വ്യാജ മുദ്രപ്പത്രം; നാല് പേർ അറസ്റ്റിൽ
10 രൂപ മുതൽ 25,000 രൂപ വരെ വില വരുന്ന 443 വ്യാജ മുദ്രപ്പത്രങ്ങളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
ബെംഗളൂരു: വ്യാജ മുദ്രപ്പത്ര കേസിൽ നാല് പേരെ അറസ്റ്റ് ചെയ്‌തു. ഛോട്ടാ തെൽഗി എന്നറിയപ്പടുന്ന വ്യാജ സ്റ്റാമ്പ് പേപ്പർ റാക്കറ്റിന്‍റെ നേതാവ് ഉൾപ്പടെയുള്ളവരെ കഴിഞ്ഞ ഒക്ടോബർ മൂന്നിനാണ് നഗരത്തിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്‌തത്. 2.72 കോടി രൂപയുടെ വ്യാജ രേഖകളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. 10 രൂപ മുതൽ 25,000 രൂപ വരെ വില വരുന്ന 443 വ്യാജ മുദ്രപ്പത്രങ്ങളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. വ്യാജ മുദ്രപ്പത്രങ്ങളും സീലുകളും നിർമ്മിച്ച് വിൽപ്പന നടത്തിയതിന് 2013 ൽ ചോട്ട തെൽജിയെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്‌തിരുന്നു. ആ കേസ് നിലനിൽക്കെയാണ് വീണ്ടും പൊലീസ് അറസ്റ്റ്.