കേരളം

kerala

ETV Bharat / bharat

ജമ്മുകശ്മീരിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കി - atatck

ഇന്‍റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ശ്രീനഗറിലെയും അവന്തിപോറയിലെയും എയര്‍ഫോഴ്സ് ബേസുകളിൽ സുരക്ഷ ശക്തമാക്കി.

പ്രതീകാത്മക ചിത്രം

By

Published : May 17, 2019, 11:30 PM IST

ജമ്മുകശ്മീർ: കശ്മീരിലെ രണ്ട് എയർഫോഴ്സ് ബേസുകളിൽ ഭീകരാക്രമണമുണ്ടായേക്കുമെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട്.

ശ്രീനഗറിലെയും അവന്തിപോറയിലെയും എയര്‍ഫോഴ്സ് ബേസുകളാണ് തീവ്രവാദ സംഘങ്ങള്‍ ആക്രമണത്തിനായി ലക്ഷ്യം വയ്ക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഇവിടങ്ങളിൽ സുരക്ഷ ശക്തമാക്കി.

കശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ വ്യാഴാഴ്ച കൊല്ലപ്പെട്ട ഭീകരന്‍റെ മൃതദേഹത്തില്‍ നിന്നും ലഭിച്ച ചിത്രത്തില്‍ നിന്നാണ് ആക്രമണത്തിന്‍റെ വിവരം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ഏറ്റുമുട്ടലിൽ മൂന്ന് ഹിസ്ബുൾ മുജാഹിദീൻ ഭീകരർ കൊല്ലപ്പെട്ടിരുന്നു.

അവന്തിപോറയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ഭീകരന്‍ റിസ്വാന്‍ ആസ്സാദിന്‍റെ മരണത്തിന് പ്രതികാരം വീട്ടുക എന്ന ലക്ഷ്യം കൂടി ആക്രമണത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ABOUT THE AUTHOR

...view details