ആന്ധ്രാ പ്രദേശില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Five new coronavirus cases reported in AP
രോഗം സ്ഥിരീകരിച്ച അഞ്ച് പേരും തബ്‌ലിഗ് സമ്മേളനത്തില്‍ പങ്കെടുത്തവരുടെ ബന്ധുക്കളാണ്
അമരാവതി: ആന്ധ്രാ പ്രദേശിലെ കുര്‍നൂല്‍ ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 82 ആയി. രോഗം സ്ഥിരീകരിച്ച അഞ്ച് പേരും തബ്‌ലിഗ് സമ്മേളനത്തില്‍ പങ്കെടുത്തവരുടെ ബന്ധുക്കളാണെന്ന് ജില്ലാ കലക്ടര്‍ ജി. വീരപാണ്ഡ്യന്‍ വ്യക്തമാക്കി. സംസ്ഥാനത്താകെ 386 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ പത്ത് പേര്‍ക്ക് രോഗം ഭേദമായി. രോഗം ബാധിച്ച് ആറ് പേര്‍ മരിച്ചു. സംസ്ഥാനത്ത് നിന്നും ആകെ 6,958 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 6,577 പേരുടെ സാമ്പിളുകളും നെഗറ്റീവായിരുന്നതായി സംസ്ഥാന ഭരണകൂടം അറിയിച്ചു. നിലവില്‍ വിവിധ ആശുപത്രികളിലായി 370 പേരാണ് ചികിത്സയില്‍ കഴിയുന്നത്.