ചത്തീസ്‌ഗഡില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 503 ആയി
ചത്തീസ്‌ഗഡില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
റായ്‌പൂര്‍: ചത്തീസ്‌ഗഡില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 503 ആയി. റായ്‌ഘറില്‍ രണ്ട് പേര്‍ക്കും, ദുര്‍ഗ്, രാജ്‌നന്ദഗോണ്‍, മഹസാമുന്ദ് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പിന്‍റെ കണക്കു പ്രകാരം സംസ്ഥാനത്ത് നിലവില്‍ 388 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഒരാള്‍ മരിക്കുകയും 114 പേര്‍ രോഗവിമുക്തി നേടി ആശുപത്രി വിടുകയും ചെയ്‌തു.
Last Updated : Jun 1, 2020, 1:47 PM IST