ചെന്നൈ : തമിഴ്നാട്ടിൽ അഞ്ചുപേർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ തമിഴ്നാട്ടിൽ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 23 ആയി ഉയർന്നു. തമിഴ്നാട് ആരോഗ്യമന്ത്രി സി.വിജയഭാസ്കറാണ് ടിറ്ററിലൂടെ വിവരം അറിയിച്ചത്. നാല് ഇന്തോനേഷ്യൻ പൗരൻമാർക്കും ചെന്നൈയിൽ നിന്നുള്ള അവരുടെ യാത്ര ഗൈഡിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ സേലം മെഡിക്കൽകോളജിൽ ക്വാറന്‍റൈന്‍ ചെയ്തിരിക്കുകയാണ്.
തമിഴ്നാട്ടിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
തമിഴ്നാട്ടിൽ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 23 ആയി
തമിഴ്നാട്ടിൽ അഞ്ചുപേർക്കുകൂടി കൊവിഡ് 19
890 പേരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ 23 എണ്ണം പോസിറ്റീവും 757 എണ്ണം നെഗറ്റീവുമാണ്. മാർച്ച് 25 വരെ 2,09,276 യാത്രികരെ സ്ക്രീൻ ചെയ്തിട്ടുണ്ട്. 15,492 പേർ നിരീക്ഷണത്തിലാണ്. 211 പേരെ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.