മുംബൈ: മഹാരാഷ്‌ട്രയിലെ പാല്‍ഘറിലുണ്ടായ ആൾക്കൂട്ട കൊലപാതക കേസില്‍ അഞ്ച് പ്രതികളെ കൂടി അറസ്റ്റ് ചെയ്‌തു. പ്രതികളെ വെള്ളിയാഴ്‌ച കോടതിയില്‍ ഹാജരാക്കുമെന്ന് പൽഘർ പൊലീസ് അറിയിച്ചു. ഇതോടെ കേസുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒമ്പത് പേരുൾപ്പെടെ 115 പേരെ പാൽഘർ പൊലീസ് അറസ്റ്റ് ചെയ്‌തു.
പാല്‍ഘര്‍ ആൾക്കൂട്ട കൊലപാതകം; അഞ്ച് പേര്‍ കൂടി അറസ്റ്റില്‍ - Palghar
കേസുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒമ്പത് പേരുൾപ്പെടെ 115 പേരെ പാൽഘർ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്
പാല്‍ഘര്‍ ആൾക്കൂട്ട കൊലപാതകം; അഞ്ച് പേര്‍ കൂടി അറസ്റ്റില്‍
ഗുജറാത്ത് അതിര്‍ത്തയിലെ കാസ ഗ്രാമത്തില്‍ ഏപ്രില്‍ 16നായിരുന്നു കേസിനാസ്‌പദമായ സംഭവം. മുംബൈയിലെ കണ്ടിവാലിയിൽ നിന്ന് ഗുജറാത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന രണ്ട് സന്യാസിമാരെയും അവരുടെ ഡ്രൈവറെയും ജനക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു. മോഷ്‌ടാക്കളാണെന്ന് സംശയിച്ചാണ് ജനം ഇവരെ ആക്രമിച്ചത്.