ലഖ്നൗ:ഫ്ലിപ്പ്കാര്‍ട്ടിന്‍റെ വെയർഹൗസിൽ മോഷണം. ഉത്തർപ്രദേശിലെ രാംപൂരിലെ കോട്‌വാലി സിവിൽ ലൈൻസ് ഏരിയയിലെ വെയർഹൗസിലാണ് മുഖം മൂടി ധാരികളായ മോഷ്ടാക്കളെത്തിയത്. ലക്ഷങ്ങളുടെ വസ്തുക്കൾ മോഷണം പോയതായി അധികൃതർ അറിയിച്ചു. മോഷണ ദൃശ്യങ്ങൾ സിസിടിവി സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ഫ്ലിപ്പ്കാര്‍ട്ടിന്‍റെ വെയർഹൗസിൽ മോഷണം; അന്വേഷണം ആരംഭിച്ചു
കമ്പനിയിലെ തൊഴിലാളികൾ ബാങ്കിൽ നിക്ഷേപിക്കേണ്ട പണം ശേഖരിക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന യുവാക്കളുടെ സംഘം വെയർഹൗസ് ആക്രമിക്കുകയായിരുന്നു.
ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. കമ്പനിയിലെ തൊഴിലാളികൾ ബാങ്കിൽ നിക്ഷേപിക്കേണ്ട പണം ശേഖരിക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന യുവാക്കളുടെ സംഘം വെയർഹൗസ് ആക്രമിക്കുകയായിരുന്നു. മോഷണം നടത്തി 18 സെക്കന്‍ഡില്‍ സംഘം വെയർഹൗസിൽ നിന്നും പുറത്ത് കടന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
കൂടുതൽ അന്വേഷണത്തിലൂടെയെ എത്ര രൂപയുടെ വസ്തുക്കൾ മോഷിടിപ്പെട്ടെന്നും എത്ര രൂപ നഷ്ടമായെന്നും കണ്ടെത്താനാകുവെന്ന് പൊലീസ് സൂപ്രണ്ട് ഷഗുൻ ഗൗതം പറഞ്ഞു.