മുംബൈ: മഹാരാഷ്ട്രയിലെ പൂനെയിലെ യെരവാഡ സെൻട്രൽ ജയിലിൽ നിന്ന് അഞ്ച് തടവുകാർ ജയിൽചാടി. കഴിഞ്ഞ ദിവസം പുലർച്ചെയാണ് തടവുകാർ രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. താൽക്കാലിക ജയിലാക്കി മാറ്റിയ സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ ഹോസ്റ്റലിലാണ് തടവുകാരെ പാർപ്പിച്ചിരിക്കുന്നത്.വൈറസ് പകർച്ചവ്യാധി കണക്കിലെടുത്ത് തടവുകാരെ താൽക്കാലിക ജയിലിൽ പാർപ്പിച്ചുവരികയായിരുന്നു. ഇതേതുടർന്ന് അടുത്തിടെ അറസ്റ്റിലായ തടവുകാരെ കഴിഞ്ഞ മാസം മുതൽ യെരവാഡ ജയിലിലെ താൽക്കാലിക സെല്ലിലാണ് പാർപ്പിച്ചിരുന്നത്.
യെരവാഡ സെൻട്രൽ ജയിലിൽ നിന്ന് അഞ്ച് തടവുകാർ ജയിൽചാടി - അഞ്ച് തടവുകാർ
താൽക്കാലിക ജയിലാക്കി മാറ്റിയ സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ ഹോസ്റ്റലിലാണ് തടവുകാരെ പാർപ്പിച്ചിരിക്കുന്നത്
യെരവാഡ സെൻട്രൽ ജയിലിൽ നിന്ന് അഞ്ച് തടവുകാർ ജയിൽചാടി
ഇതേ ജയിലിൽ നിന്ന് തടവുകാർ രക്ഷപ്പെടുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ജൂൺ മാസത്തിൽ രണ്ട് തടവുകാർ ജയിലിലെ താൽക്കാലിക കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.