ഗോണ്ട: ഉത്തർപ്രദേശില്‍ വിഷവാതകം ശ്വസിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രുപ വീതം ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും യോഗി അറിയിച്ചു.
വിഷവാതകം ശ്വസിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ് - യോഗി ആദിത്യനാഥ്
ചൊവ്വാഴ്‌ചയാണ് യുപിയിലെ ഗോണ്ടയില്‍ കിണറ്റിനുള്ളിലെ വിഷവാതകം ശ്വസിച്ച് അഞ്ച് പേർ മരിച്ചത്
വിഷവാതകം ശ്വസിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്
ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയില്‍ ചൊവ്വാഴ്‌ച ആണ് അപകടമുണ്ടായത്. കിണറ്റിലകപ്പെട്ട പശുക്കുട്ടിയെ രക്ഷിക്കുന്നതിനിടെയാണ് അഞ്ച് പേർ മരിച്ചത്. കിണറിനകത്തെ വിഷവാതകം ശ്വസിച്ചതാണ് മരണ കാരണം. ചോട്ടു, റിങ്കു, വിഷ്‌ണു, വൈഭവ്, മനു എന്നിവരാണ് മരിച്ചത്. വിഷവാതകം ശ്വസിച്ച് ഗുരുതരാവസ്ഥയിലായ അഞ്ച് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.