തമിഴ്നാട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; ആറ് പേര് മരിച്ചു
അഞ്ച് പാരാ മെഡിക്കല്‍ വിദ്യാര്‍ഥികളും കാര്‍ ഡ്രൈവറുമാണ് തല്‍ക്ഷണം മരിച്ചത്.
തമിഴ്നാട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; ആറ് പേര് മരിച്ചു
ചെന്നൈ:തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ ആറു പേര് മരിച്ചു. അഞ്ച് പാരാ മെഡിക്കല്‍ വിദ്യാര്‍ഥികളും കാര്‍ ഡ്രൈവറുമാണ് തല്‍ക്ഷണം മരിച്ചത്. തിരുപ്പൂര്‍ ജില്ലയിലെ അവിനാശിക്ക് സമീപമാണ് അപകടം. ഗുരുതരമായി പരിക്കേറ്റ 3 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാറും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 5മണിക്കായിരുന്നു അപകടം.