കേരളം

kerala

ETV Bharat / bharat

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണം; നേപ്പാളുകാരനുള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍ - ഹരിയാന ക്രൈം

195 വ്യാജ ആധാർ കാർഡുകളാണ് പ്രതികൾ വിവിധ ആളുകളുടെ പേരിൽ ഉണ്ടാക്കിയത്

Aadhaar card  Haryana police  haryana crime  ആധാര്‍ കാര്‍ഡ്  ഹരിയാന പൊലീസ്  ഹരിയാന ക്രൈം  നേപ്പാള്‍ സ്വദേശി
വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണം; നേപ്പാളുകാരനുള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

By

Published : Feb 8, 2020, 12:09 PM IST

ഛണ്ഡീഗഡ്:ഗുഡ്‌ഗാവില്‍ നിന്ന് നേപ്പാളുകാരനടക്കം അഞ്ച് പേരെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു. 195 വ്യാജ ആധാർ കാർഡുകളും മറ്റ് വസ്തുക്കളും പിടിച്ചെടുത്തു. നേപ്പാളില്‍ നിന്നുള്ള ഒരാളും ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവടങ്ങളില്‍ നിന്നുള്ളവരുമാണ് പിടിയിലായവര്‍.

195 വ്യാജ ആധാർ കാർഡുകളാണ് പ്രതികൾ വിവിധ ആളുകളുടെ പേരിൽ ഉണ്ടാക്കിയത്. ഇതിനൊടൊപ്പം ചില ഫോമുകളും പിടിച്ചെടുത്തിട്ടുണ്ട്. വിരലടയാളവും മറ്റും നടത്തുന്നതിനുള്ള കമ്പ്യൂട്ടറുകളും മറ്റും സംഭവ സ്ഥലത്തു നിന്നും പിടിച്ചെടുത്തു. വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മിച്ചതെങ്ങനെയെന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ABOUT THE AUTHOR

...view details