ഷിംല:ഹിമാചൽ പ്രദേശിൽ 103 കോവിഡ് -19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ അഞ്ച് കരസേനാ ഉദ്യോഗസ്ഥരും ഒരു നാവിക സേനാ ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം വ്യാഴാഴ്‌ച 2,507 ആയി. പുതിയ കേസുകളില്‍ 35 എണ്ണം സോളനില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മണ്ഡിയില്‍ നിന്ന് 24, സിര്‍മാറില്‍ നിന്ന് 22, കാന്‍ഗ്രയില്‍ നിന്ന് ഒമ്പത്, ഷിംലയില്‍ നിന്ന് ആറ്, യുനയില്‍ നിന്ന് മൂന്ന്, കുളുവില്‍ നിന്ന് രണ്ട്, ബിലാസ്‌പൂര്‍, കിന്നാവൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ കേസുകള്‍ വീതവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ആരോഗ്യവിഭാഗം അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്‍ഡി ദിമാന്‍ പറഞ്ഞു. കാന്‍ഗ്രയില്‍ റിപ്പോര്‍ട്ട് ചെയ്ത ഒമ്പത് കേസുകളില്‍ അഞ്ച് കരസേനാ ഉദ്യോഗസ്ഥരും ഒരു നാവിക സേനാ ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നുവെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ രാകേഷ് പ്രജാപതി പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ബയോറിസോഴ്‌സ് ടെക്‌നോളജിയിലെ 45കാരനായ ജീവനക്കാരനും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി. ജാക്കു പ്രദേശത്തെ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ക്ക് കൊവിഡ് പോസിറ്റീവായി. ഇവര്‍ ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ സ്‌ത്രീയുടെ കുടുംബാംഗങ്ങളാണ്. ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ സ്‌ത്രീക്കും മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഹിമാചലില്‍ സൈനിക ഉദ്യോഗസ്ഥരുള്‍പ്പെടെ 103 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഹിമാചല്‍ പ്രദേശില്‍ ആകെ രോഗബാധിതരുടെ എണ്ണം 2,507 ആയി
covid
അതേസമയം സംസ്ഥാനത്ത് വ്യാഴാഴ്‌ച 51 പേര്‍ കൊവിഡ് മുക്തരായി. കൊവിഡ് ബാധിച്ച് ഇതുവരെ 13 പേർ മരിച്ചു. 1,387 പേർ സുഖം പ്രാപിച്ചു. സജീവമായ കേസുകളുടെ എണ്ണം 1,090 ആണ്. സോളനിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സജീവമായ കേസുകൾ ഉള്ളത്. 389 ആണ് സോളനിലെ സജീവ കേസുകളുടെ എണ്ണം. സിർമാറിൽ 204, കാൻഗ്രയിൽ 122, മണ്ഡിയിൽ 111, ഷിംലയിൽ 100, ഉനയിൽ 49, ബിലാസ്‌പൂരിലും ചമ്പയിലും 32 വീതം, ഹാമിർപൂരിൽ 22, കുളുവിൽ 18, കിനയില്‍ 11 എന്നിങ്ങനെയാണ് സജീവ കേസുകളുടെ എണ്ണം.
Last Updated : Jul 31, 2020, 8:57 AM IST