ഹൈദരാബാദ്: സൈക്ലിങ്ങിൽ റേക്കോഡ് സൃഷ്‌ടിക്കണമെന്ന ആഗ്രഹത്തോടെയായിരുന്നു ശശികാന്തിന്‍റെ ഓരോ പരിശ്രമവും. ഐടി മേഖലയിലെ ജോലിക്കൊപ്പം സൈക്ലിങ്ങിനോടുള്ള അഭിനിവേശവും ശശികാന്ത് പിന്തുടര്‍ന്നു. ചെറുപ്പത്തില്‍ 10 കിലോമീറ്റര്‍ ദൂരെയുള്ള സ്കൂളിലേക്ക് സൈക്കിളില്‍ പോയതാണ് ശശികാന്തിന്‍റെ സൈക്ലിങ് ജീവിതത്തിലേക്കുള്ള ആദ്യ നാഴികക്കല്ലായത്. ബാല്യത്തിൽ തുടങ്ങിയ സൈക്ലിങ് ഇന്നും അതേ ആകാംക്ഷയോടെയാണ് ശശികാന്ത് കൊണ്ടുപോകുന്നത്.
സൈക്കിളില്‍ കറങ്ങാന്‍ ശശികാന്ത്; 'റെയ്‌സ് എക്രോസ് അമേരിക്കയിലേക്ക്' ക്ഷണം - america
നിശ്ചയദാർഢ്യവും കഠിന്വാധ്വാനവും കൈമുതലാക്കിയുള്ള പരിശ്രമമാണ് അമേരിക്കയിലെ ബുദ്ധിമുട്ടേറിയ 5,000 കിലോമീറ്റർ സൈക്കിൾ റേസിലേക്ക് (ആർഎഎഎം) യോഗ്യത നേടാന്‍ ശശികാന്തിനെ പ്രാപ്തനാക്കിയത്
നിശ്ചയദാർഢ്യവും കഠിന്വാധ്വാനവും കൈമുതലാക്കിയുള്ള പരിശ്രമമാണ് അമേരിക്കയിലെ ബുദ്ധിമുട്ടേറിയ 5,000 കിലോമീറ്റർ സൈക്കിൾ റേസിലേക്ക് (ആർഎഎഎം) യോഗ്യത നേടാന്‍ ശശികാന്തിനെ പ്രാപ്തനാക്കിയത്. പൂനെയിൽ നിന്ന് 32 മണിക്കൂറിനുള്ളിൽ ഗോവയിലെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നവർക്കാണ് 'റെയ്‌സ് എക്രോസ് അമേരിക്ക' (റാം) യിലേക്ക് യോഗ്യത ലഭിക്കുന്നത്. അമേരിക്കയിൽ 12 ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിലേക്ക് ഇതിലൂടെ യോഗ്യത ലഭിക്കും.പൂനെയിൽ നിന്ന് ഗോവ വരെ 30 മണിക്കൂറിൽ സൈക്കിൾ ചവിട്ടിയാണ് റാമിലേക്ക് ശശികാന്ത് തിരഞ്ഞെടുക്കപ്പെട്ടത്. റാമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഹൈദരാബാദ് സ്വദേശിയാണ് ശശികാന്ത്. പൂനെയിലെ ഭുഗാവോൺ ഫോറസ്റ്റ് ട്രയലിൽ നിന്നാരംഭിച്ച സൈക്ലിങ് ഗോവയിലെ ബോഗ്‌മാലോ ബീച്ചിലാണ് അവസാനിച്ചത്.
ഹൈടെക് സിറ്റിയിലെ ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ശശികാന്ത് സുഹൃത്ത് സുധീറിനൊപ്പമാണ് ഹൈദരാബാദ് സൈക്ലിങ് ക്ലബിൽ ചേർന്നത്. തൻ്റെ പാഷൻ സമൂഹത്തിനും ഉപയോഗപ്രദമാകണമെന്ന ആശയം പിന്നീടാണ് അദ്ദേഹത്തിൻ്റെ ചിന്തയിൽ ഉണരുന്നത്. തുടർന്ന് റാമിനെക്കുറിച്ച് അറിഞ്ഞ ശശികാന്ത് മുൻ ചാമ്പ്യനായ കേണൽ ശ്രീനിവാസ് ഗോകുൽ നാഥിനെ പരിചയപ്പെടുന്നതിലൂടെയാണ് ജീവിതത്തിൽ വഴിത്തിരിവുണ്ടായത്. അമേരിക്കയിലെ വെസ്റ്റ് കോസ്റ്റില്‍ നിന്നും ഈസ്റ്റ് കോസ്റ്റിലേക്കുള്ള സൈക്ലിങ്ങാണ് റെയ്‌സ് എക്രോസ് അമേരിക്ക.