ലക്‌നൗ: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ഓര്‍ഡിനൻസ് കൊണ്ടുവന്ന ഉത്തര്‍പ്രദേശില്‍ ആദ്യ കേസ് രജിസ്‌റ്റര്‍ ചെയ്‌തു. ഡിയോറാനിയ ജില്ലയിലാണ് കേസിനാസ്‌പദമായ സംഭവം. യുവതിയെ നിര്‍ബന്ധിച്ച് മതം മാറ്റിയ ശേഷം യുവാവ് കടന്നുകളഞ്ഞെന്നാണ് പരാതി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മന്ത്രിസഭ നവംബർ 24നാണ് ഓര്‍ഡിനൻസ് പാസാക്കിയത്. പിന്നാലെ ഗവര്‍ണര്‍ ആനന്ദി ബെൻ ഓര്‍ഡിനൻസില്‍ ഒപ്പിട്ടതോടെ നിയമം പ്രാബല്യത്തിലായി. പരമാവധി 10 വർഷം തടവാണ് ശിക്ഷ.
നിര്‍ബന്ധിത മതിപരിവര്‍ത്തന ഓര്‍ഡിനൻസ്; യുപിയില്‍ ആദ്യ കേസ് രജിസ്‌റ്റര്‍ ചെയ്‌തു - up news
ഡിയോറാനിയ ജില്ലയിലാണ് കേസിനാസ്‌പദമായ സംഭവം. യുവതിയെ നിര്‍ബന്ധിച്ച് മതം മാറ്റിയ ശേഷം യുവാവ് കടന്നുകളഞ്ഞെന്നാണ് പരാതി.
നിയമവിരുദ്ധമായ മതപരിവർത്തനത്തിനെതിരെ ഓർഡിനൻസ് ഏർപ്പെടുത്താനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം ചൊവ്വാഴ്‌ച ഉത്തർപ്രദേശ് കാബിനറ്റ് മന്ത്രി സിദ്ധാർഥ് നാഥ് സിങ് ഔദ്യോഗികമായി അറിയിച്ചിരുന്നു. "നിര്‍ബന്ധിത മതപരിവർത്തനം നടക്കുന്ന നൂറിലധികം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ചതിയില്‍പ്പെടുത്തിയും സംസ്ഥാനത്ത് മതപരിവർത്തനം നടക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. അതിനാലാണ് നിയമമുണ്ടാക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് സിദ്ധാർഥ് നാഥ് സിങ് പറഞ്ഞു. വിവാഹത്തിന് വേണ്ടി നിർബന്ധിത മതപരിവർത്തനം നടത്തിയതിന് ശിക്ഷിക്കപ്പെട്ടാൽ 15 മുതൽ 15 വർഷം ശിക്ഷ വരെ നല്‍കാനാണ് പുതിയ നിയമം അനുശാസിക്കുന്നത്. "പ്രായപൂർത്തിയാകാത്തവരെയും എസ്‌സി / എസ്ടി സമുദായത്തിലെ സ്ത്രീകളെയും മതപരിവർത്തനം ചെയ്യുന്നതിന് 3 മുതല്‍ 10 വര്‍ഷം വരെ തടവും 25,000 രൂപ പിഴയും ഈടാക്കും.