തൂത്തുക്കുടിയില്‍ ചരക്ക് കപ്പലിന് തീ പിടിച്ചു - ലിഗ്നൈറ്റ്, ഓയിൽ കേക്ക്
അഗ്നിശമന സേന ഉദ്യോഗസ്ഥരുടെ ഇടപെടല്‍ കൊണ്ട് വലിയ ദുരന്തം ഒഴിവായി.
തൂത്തുക്കുടിയില്‍ ചരക്ക് കപ്പലിന് തീ പിടിച്ചു
തൂത്തുക്കുടി: തൂത്തുക്കുടിയിലെ വിഒ ചിദംബരനാർ തുറമുഖത്തിനടുത്ത് ചരക്ക് കപ്പലിന് തീപിടിച്ചു. കപ്പല്‍ നങ്കൂരമിടുന്നതിനിടെയാണ് തീ പിടിച്ചത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ലിഗ്നൈറ്റ്, ഓയിൽ കേക്ക് എന്നിവയായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. കപ്പലിന്‍റെ ഓയിൽ ടാങ്കിന് സമീപത്തു നിന്നാണ് തീ പടര്‍ന്നത്. മറ്റ് ഭാഗങ്ങളിലേക്ക് തീ പടരുന്നതിന് മുമ്പ് അഗ്നിശമന സേനാ ഉദ്യോഗസ്ഥരും തമിഴ്‌നാട് അഗ്നി ശമന സേനയും ചേര്‍ന്ന് തീ അണച്ചു.