അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ഡ്രൈവറുടെ കൃത്യമായ ഇടപെടല്‍ അമ്പത് യാത്രക്കാരുടെ ജീവൻ രക്ഷിച്ചു. പായകരോപേട്ട ദേശീയപാതയിലെ വിശാഖപട്ടണത്തായിരുന്നു സംഭവം. ഒറീസയിൽ നിന്നുള്ള തൊഴിലാളികളെ കിഴക്കൻ ഗോദാവരിയിലെ ജഗംപേട്ടയിലുള്ള എസ്‌എൻജി കമ്പനിയിലേക്കെത്തിക്കുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു - സ്വകാര്യ ബസിന് തീപിടിച്ചു
ഡ്രൈവറുടെ കൃത്യമായ ഇടപെടല്‍ അമ്പത് യാത്രക്കാരുടെ ജീവൻ രക്ഷിച്ചു.
ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു
ബസ് പായകരോപേട്ടയിലെത്തിയപ്പോൾ ടയർ പൊട്ടിയാണ് തീപടർന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഡ്രൈവർ യാത്രക്കാരെ വാഹനത്തില്‍ നിന്ന് ഇറക്കി. അപകടത്തില്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു. മൂന്ന് യൂണിറ്റ് അഗ്നിശമന സേന മണിക്കൂറോളം പണിപ്പെട്ടാണ് തീയണച്ചത്.