അമരാവതി: ആന്ധ്രാപ്രദേശിലെ കൃഷ്‌ണയിൽ ഇലക്‌ട്രിക് വയർ റോഡിലേക്ക് വീണുണ്ടായ അപകടത്തില്‍ രണ്ടുപേർ മരിച്ചു. ബൈക്ക് യാത്രികരായ ജ്യോതി ബാബു, സുഹൃത്ത് ഷെയ്ഖ് മുസ്‌താൻ എന്നിവരാണ് മരിച്ചത്.ഇവർ മിർസാപൂർ സ്വദേശികളാണ്.
ഇലക്‌ട്രിക് വയർ റോഡിലേക്ക് വീണ് അപകടം; രണ്ടുപേർ മരിച്ചു - അപകടം
ബൈക്ക് യാത്രികരാണ് ഷോക്കേറ്റ് മരിച്ചത്. മിർസാപൂർ സ്വദേശികളായ ജ്യോതി ബാബു, സുഹൃത്ത് ഷെയ്ഖ് മുസ്‌താൻ എന്നിവരാണ് മരിച്ചത്.
ഇലക്‌ട്രിക് വയർ റോഡിലേക്ക് വീണ് അപകടം; രണ്ടുപേർ മരിച്ചു
ഇലക്‌ട്രിക് വയർ കണ്ടെയ്‌നർ ലോറിയിൽ തട്ടി റോഡിലേക്ക് വീഴുകയായിരുന്നു. ഇലക്‌ട്രിക് വയറിൽ നിന്ന് തീ കണ്ടെയ്‌നർ വാഹനത്തിലേക്ക് പടർന്ന് പിടിച്ചു. ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു. പൊലീസും അഗ്നിശമന സേനാംഗങ്ങളും സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. മൃതദേഹങ്ങൾ നുസിവിഡു സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.