കാണ്‍പൂരില്‍ ഗോഡൗണില്‍ തീപിടിത്തം - തീപിടിത്തം
അഗ്നിശമനസേനയുടെ അഞ്ച് യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
കാണ്‍പൂര്‍: കാണ്‍പൂരില്‍ ഗോഡൗണില്‍ തീപിടിത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവസമയത്ത് രണ്ട് കുട്ടികളും ഒരു വൃദ്ധയും അടക്കം ആറ് പേര്‍ കെട്ടിടത്തിന് ഉള്ളില്‍ ഉണ്ടായിരുന്നു. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയവരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. രണ്ട് മണിക്കൂര്‍ പിന്നിട്ടിട്ടും തീ നിയന്ത്രണ വിധേയമായിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തീപിടിച്ചതായി അറിയിച്ചിട്ടും അര മണിക്കൂര്‍ കഴിഞ്ഞാണ് അഗ്നിശമനസേന സ്ഥലത്തെത്തിയതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. രക്ഷാപ്രവര്‍ത്തനം വൈകിയത് തീ പടര്‍ന്ന് പിടിക്കാന്‍ കാരണമായന്നും ഇവര്‍ ആരോപിക്കുന്നു.