ഡല്‍ഹിയില്‍ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു - വ്യവസായ മേഖലയില്‍ തീപ്പിടിത്തം
വ്യാഴാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. 32 അഗ്നിശമന സേനാ യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തി
ഡല്‍ഹിയിലെ പട്പർഗഞ്ച് വ്യവസായ മേഖലയില്‍ വന്‍ തീപ്പിടിത്തം: ഒരുമരണം
ന്യൂഡൽഹി: കിഴക്കൻ ഡല്‍ഹിയിലെ പട്‌പര്‍ഗഞ്ച് വ്യവസായ മേഖലയില്‍ പേപ്പർ പ്രിന്‍റിങ് പ്രസിൽ വന്‍ തീപിടിത്തം. വ്യാഴാഴ്ച പുലർച്ചെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചതായി ഡല്‍ഹി പൊലീസ് അറിയിച്ചു. തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. 32 അഗ്നിശമന സേന യൂണിറ്റുകള്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.