മുംബൈയിലെ ഷോപ്പിങ് സെന്‍ററില്‍ തീപിടിത്തം - തീപിടിത്തം
ബോറിവാലിയിൽ വെള്ളിയാഴ്‌ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്
മുംബൈയിലെ ഷോപ്പിംഗ് സെന്‍ററിൽ തീപിടിത്തം
മുംബൈ: മുംബൈയിലെ ബോറിവാലിയിൽ ഷോപ്പിങ് സെന്‍ററിന് തീപിടിച്ചു. വെള്ളിയാഴ്‌ച പുലർച്ചെയാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്‍റെ താഴത്തെ നിലയിൽ നിന്നും ഒന്നാമത്തെ നിലയിലേക്ക് തീ വ്യാപിക്കുകയായിരുന്നു. എട്ട് അഗ്നിശമനസേന യൂണിറ്റുകളും 10 ജമ്പോ ടാങ്കറുകളും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ആളപായമോ നാശനഷ്‌ടങ്ങളോ റിപ്പോർട്ട് ചെയ്‌തിട്ടില്ല.