കേരളം

kerala

കൊല്‍ക്കത്തയില്‍ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടിത്തം

By

Published : Oct 12, 2020, 6:47 PM IST

ആളപായമില്ല. അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കി.

പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടിത്തം  കൊല്‍ക്കത്ത  Fire breaks out at plastic godown in Kolkata  Kolkata  പശ്ചിമ ബംഗാള്‍  west bengal news
കൊല്‍ക്കത്തയില്‍ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടിത്തം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടിത്തം. ചിത്പൂര്‍ മേഖലയിലെ മൂന്ന് നില കെട്ടിടത്തിനാണ് തീപിടിച്ചത്. അപകടത്തില്‍ ആളപായമില്ല. സംഭവം നടന്ന ഉടനെ 15 ഫയര്‍ ടെന്‍ഡറുകള്‍ സ്ഥലത്തെത്തുകയും നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിലൂടെ തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്‌തു. തീപിടിത്തത്തിന്‍റെ യഥാര്‍ഥ കാരണം വ്യക്തമല്ല.

അപകടസമയം ഗോഡൗണിലുണ്ടായിരുന്ന കുറച്ചു പേരെ സുരക്ഷിതമായി നീക്കാന്‍ സാധിച്ചുവെന്ന് അഗ്‌നിശമന സേന അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് രബീന്ദ്ര സരണി മേഖലയിലെ ഗതാഗതം ഭാഗികമായി നിലച്ചിരുന്നു.

ABOUT THE AUTHOR

...view details