ഗ്വാളിയോര്‍ റെയില്‍വേ സ്റ്റേഷന്‍ കാന്‍റീനില്‍ തീപിടുത്തം - തീപിടുത്തം
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം
ഗ്വാളിയോര്‍ റെയില്‍വേ സ്റ്റേഷന്‍ കാന്‍റീനില്‍ തീപിടുത്തം
മധ്യപ്രദേശ്: ഗ്വാളിയോര്‍ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമില്‍ പ്രവർത്തിക്കുന്ന കാന്‍റീനില്‍ തീപിടുത്തം. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കടയിലെ സാധനസാമഗ്രികളെല്ലാം കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനമെന്ന് അധികൃതര്‍ അറിയിച്ചു. അഗ്നിശമന സേന ഉടന്‍ സംഭവ സ്ഥലത്തെത്തി തീയണച്ചതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവായി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.