ബെംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രതിഷേധറാലിയില്‍ വിവാദ പരാമര്‍ശം നടത്തിയ എഐഎംഐഎം നേതാവ് വാരിസ് പത്താനെതിരെ കലബുരഗി പൊലീസ് കേസെടുത്തു. ഇന്ത്യയിലെ മുസ്ലീങ്ങള്‍ 15 കോടിയേ ഉള്ളുവെങ്കിലും 100 കോടി ഹിന്ദുക്കളെ മറികടക്കാനുള്ള ശക്തിയുണ്ടെന്നായിരുന്നു വാരിസ് പത്താന്‍റെ പരാമര്‍ശം. ഫെബ്രുവരി 19ന് കര്‍ണാടകയില്‍ നടന്ന സിഎഎ പ്രതിഷേധ പരിപാടിയിലായിരുന്നു വാരിസ് പത്താന്‍റെ വിവാദ പ്രസ്‌താവന.
വിവാദ പരാമര്‍ശം; വാരിസ് പത്താനെതിരെ കേസ്
ഇന്ത്യയിലെ മുസ്ലീങ്ങള്‍ 15 കോടിയേ ഉള്ളുവെങ്കിലും 100 കോടി ഹിന്ദുക്കളെ മറികടക്കാനുള്ള ശക്തിയുണ്ടെന്നായിരുന്നു വാരിസ് പത്താന്‍റെ വിവാദ പ്രസ്‌താവന
തങ്ങള്‍ 15 കോടിയേ ഉള്ളുവെങ്കിലും 100 കോടിയേക്കാള്‍ ശക്തിയുണ്ട്. സ്വാതന്ത്ര്യം നേടിയെടുക്കും. സമരത്തില്‍ എന്തുകൊണ്ടാണ് സ്ത്രീകളെ മുന്നില്‍ നിര്‍ത്തുന്നതെന്ന് ചോദിക്കുന്നു. പെണ്‍ സിംഹങ്ങള്‍ മാത്രം പുറത്തിറങ്ങിയപ്പോള്‍ തന്നെ അവര്‍ വിയര്‍ത്തു. ഞങ്ങളെല്ലാം ഒരുമിച്ച് വന്നാല്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങളൊന്ന് സങ്കല്‍പ്പിക്കൂവെന്നായിരുന്നു പത്താന്‍റെ പ്രസ്താവന. 100 കോടി വരുന്ന ഭൂരിപക്ഷത്തെ മറികടക്കാനുള്ള ശക്തി ഞങ്ങള്‍ക്കുണ്ട്. ന്യൂനപക്ഷത്തിന് 'നിങ്ങളുടെ ആസാദി' തട്ടിയെടുക്കാനാകുമെന്നും വാരിസ് പത്താന്‍ പറഞ്ഞു. അസദുദ്ദീന്‍ ഒവൈസിയുടെ സാന്നിധ്യത്തില്‍ വാരിസ് പത്താൻ നടത്തിയ പ്രസംഗം വൻ വിവാദമായിരിക്കുകയാണ്. അതേസമയം താനോ തന്‍റെ പാർട്ടിയോ ജാതി, മതം എന്നിവയുടെ അടിസ്ഥാനത്തിൽ ആളുകൾക്കിടയിൽ ഭിന്നത സൃഷ്‌ടിക്കുന്ന ഒന്നിനെയും പിന്തുണക്കുന്നില്ലെന്ന് പത്താൻ പിന്നീട് പ്രതികരിച്ചു.