കേരളം

kerala

ETV Bharat / bharat

യുപിയിൽ പശുവിന് ശവസംസ്‌കാര ഘോഷയാത്ര; 150 പേർക്കെതിരെ കേസ് - UP Covid

അലിഗാർഹിലാണ് സംഭവം നടന്നത്. ഉത്തർപ്രദേശിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,735.

പശു ശവസംസ്‌കാര ഘോഷയാത്ര  അലിഗാർഹ്  യുപി കൊവിഡ്  procession to bury cow carcass  UP Covid  aligarh
യുപിയിൽ പശുവിന് ശവസംസ്‌കാര ഘോഷയാത്ര; 150 പേർക്കെതിരെ കേസ്

By

Published : May 23, 2020, 9:11 AM IST

ലക്‌നൗ: ലോക്ക്‌ ഡൗണിനിടയിൽ അലിഗാർഹിൽ പശുവിന്‍റെ ശവം സംസ്‌കരിക്കാൻ ഘോഷയാത്ര നടത്തി. ഘോഷയാത്രയിൽ ഏകദേശം 150 പേർ പങ്കെടുത്തു. ഘോഷയാത്രയിൽ പങ്കെടുത്ത എല്ലാവർക്കും എതിരെ കേസെടുത്തതായി സർക്കിൾ ഓഫീസർ അനിൽ സമാനിയ പറഞ്ഞു.

232 പുതിയ കൊവിഡ് കേസുകളാണ് വെള്ളിയാഴ്‌ച ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്‌തത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,735 ആയി ഉയർന്നു. 3,324 പേർ ഇതുവരെ രോഗമുക്തി നേടി. 2,259 പേർ ചികിത്സയിൽ തുടരുമ്പോൾ 152 പേർ മരിച്ചു.

ABOUT THE AUTHOR

...view details